അക്ഷയ് കുമാർ പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും; ബോളിവുഡ് ചിത്രം ഉടനെത്തുമെന്ന് റിപ്പോർട്ടുകൾ

ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറും മലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നതായി വാർത്തകൾ. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം നവമാധ്യമങ്ങളിലൂടെ പങ്ക് വച്ചത്. ഇപ്പോള്‍ അക്ഷയ് കുമാറിനൊപ്പം ചര്‍ച്ചയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

“നീണ്ട ഇടവേളയ്ക്ക് ശേഷം അക്ഷയ് കുമാറിനൊപ്പം അടുത്ത ഹിന്ദി ചിത്രത്തെക്കുറിച്ച്‌ സംസാരിക്കുന്നു. ഈ ചര്‍ച്ച ഞാന്‍ ഏറെ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്”, എന്നായിരുന്നു പ്രിയദര്‍ശന്റെ കുറിപ്പ്. അക്ഷയ് കുമാറും ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇതിനോടകം പങ്കുവച്ചിട്ടുണ്ട്. നിലവില്‍ ഹംഗാമ 2വാണ് പ്രിയദര്‍ശന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രം. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.