പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ‘ബോയിങ് ബോയിങ്’ എന്ന ചിത്രം മലയാളികളെ കുടുകുടാ ചിരിപ്പിച്ച സിനിമയാണ്. ഹിന്ദി സിനിമയുടെ റീമേക്കായിരുന്നു ഇത്. ഇതൊരു സെക്സ് കോമഡി സിനിമ ആയിരുന്നു എന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ. എന്നാൽ മലയാളത്തിൽ ചെയ്തപ്പോൾ ഇത് ഒഴിവാക്കി നർമ്മം മാത്രമായി എന്നും അദ്ദേഹം പറയുന്നു.
പ്രിയദർശന്റെ വാക്കുകളിങ്ങനെ;
“ബോയിങ് ബോയിങ് സിനിമയുടെ ഒര്‍ജിനല്‍ എന്ന് പറയുന്നത് കൂടുതലും സെക്സ് കോമഡിയാണ്. അതിനെ മലയാളത്തില്‍ കൊണ്ടുവന്ന് പിള്ളേര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞു. ഫാമിലി പോലും ആ സിനിമ കണ്ടു കയ്യടിച്ചു. ‘ബോയിങ് ബോയിങ്’ അശ്ലീല നര്‍മ്മത്തിനല്ല, നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ചെയ്ത സിനിമയാണ്. അതിലെ കോമഡിയുടെ ഒരോ റൂട്ടും വ്യത്യസ്തമായിരുന്നു. മുകേഷും, മോഹന്‍ലാലുമൊക്കെ അത്രയും നിറഞ്ഞു നിന്ന് ചെയ്ത കോമഡി സിനിമകള്‍ പിന്നീട് ഉണ്ടായിട്ടുണ്ടോ, എന്ന് സംശയമാണ്. ഞാന്‍ സെക്സ് ജോക്ക് ആയിരുന്നു ആ സിനിമയില്‍ പരീക്ഷിച്ചതെങ്കില്‍ ഫാമിലി ഓഡിയന്‍സോ, കുട്ടികളോ ആ സിനിമയുടെ കാഴ്ചക്കാര്‍ ആകില്ലായിരുന്നു”.



