ലൂസിഫറിലെ പൊളിഞ്ഞ പള്ളി പുതുക്കി നൽകി നിർമ്മാതാവ്‌ ആന്റണി പെരുമ്പാവൂർ !!

സിനിമയിലെ ഛായാഗ്രഹണ മികവ് കൊണ്ടും സീനിന്റെ തീവ്രത കൊണ്ടും ശ്രദ്ധിക്കപ്പെട്ട ഒരിടമാണ് ലൂസിഫർ സിനിമയിലെ പൊട്ടി പൊളിഞ്ഞ ആ പള്ളി.
പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായ ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെ അത് പുനർനിർമിച്ചു നൽകിയിരിക്കുകയാണ് ഇപ്പോൾ.

ജെ എം വിൽകി എന്ന വിദേശി നിർമിച്ച ഈ പള്ളി കാലങ്ങൾക്ക് ഇപ്പുറം കൈ മാറി കൈമാറി അവകാശികൾ ഇല്ലാതാവുകയും ദിനംപ്രതി നടക്കേണ്ട കർമങ്ങളും വിശ്വാസികളും ഇല്ലാതാവുകയും ചെയ്തതോടെ ഉപേഷിക്കപ്പെട്ട നിലയിൽ ആവുകയായിരുന്നു. പിന്നീട് ലൂസിഫർ സിനിമയ്ക്ക് വേണ്ടി ഏറ്റെടുക്കുകയും ചിത്രം വിജയമായതോടെ പുനര്നിര്മിച്ചു നൽകുകയുമായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments