ഭരതൻ – മമ്മൂട്ടി ടീമിന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് അമരം. നീണ്ട 30 വർഷങ്ങൾക്ക് ശേഷം ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നിർമ്മാതാവ് ബാബു തിരുവല്ല. അമരം ചിത്രീകരണം സമയത്ത് ബഡ്ജറ്റ് നീണ്ടു പോയ സാഹചര്യം ഉണ്ടായിരുന്നു. അത്തരത്തിൽ ചാകര ചിത്രീകരിക്കേണ്ട ഒരു സീനിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് തീരത്ത് ശെരിക്കും ചാകര വരുന്നതും അതിനിടയിലേക്ക് ഒരു പക്കാ മുക്കുവനെ പോലെ മമ്മൂട്ടിയെ വള്ളവുമായി ഇറക്കി വിടുന്നതും എന്നു നിർമാതാവ് പറയുന്നു. ശെരിക്കും ദൈവം തന്ന ഭാഗ്യം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സീനുകളിൽ ഒന്നാണ് അമരത്തിലെ ആ ഭാഗം എന്ന് നിർമാതാവ് ഓർത്തെടുക്കുന്നു. ഒപ്പം മധു അമ്പാട്ടിന്റെ ഛായാഗ്രഹണം കൂടി ആയപ്പോൾ പ്രേക്ഷകന് കിട്ടിയത് മികച്ച സിനിമ അനുഭവം ആണ്.
വീഡിയോ കാണാം


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)