വൈശാഖിനും മമ്മൂട്ടിക്കും ആശംസകൾ നൽകി കൊണ്ട് ടോമിച്ചൻ മുളകുപ്പാടം..!!

മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ നിർമിച്ച പോക്കിരിരാജയിലൂടെ ആയിരുന്നു വൈശാഖ് എന്ന സംവിധായകൻ വരുന്നത്. പിന്നീട് വലുതും ചെറുതുമായ ഒരുപാട് ചിത്രങ്ങൾക്കോപ്പം കേരളത്തിന്റെ ഏറ്റവും വലിയ ഗ്രോസർ ആയ പുലിമുരുകനും വൈശാഖ് സംവിധാനം ചെയ്തു. പോക്കിരിരാജയ്ക്ക് ശേഷം ആ കഥാപാത്രത്തെ എടുത്തുകൊണ്ട് മറ്റൊരു മമ്മൂക്ക ചിത്രം വൈശാഖിന്റെ സംവിധാനത്തിൽ നാളെ തീയേറ്ററുകളിൽ എത്തുകയാണ്. ഇത്തവണ നെൽസൻ ഐപ്പ് നിർമിക്കുന്ന ചിത്രത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് രാജയുടെ മുൻ നിർമാതാവ് ടോമിച്ചൻ മുളകുപ്പാടം. വൈശാഖിനെ മലയാള സിനിമയ്ക്ക് നൽകാൻ കഴിഞ്ഞതിൽ അഭിമാണിക്കുന്നതോടപ്പം നാളെ ഇറങ്ങുന്ന മധുരരാജയ്ക്കും മമ്മൂട്ടിക്കും ആശംസകൾ നൽകാൻ ടോമിച്ചൻ മറന്നില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments