ഷെയ്ൻ നിഗത്തിന് നിർമാതാക്കളുടെ വിലക്ക്; സിനിമ സെറ്റിലെ കഞ്ചാവ്‌ ഉപയോഗം അന്വേഷിക്കണമെന്നും ആവശ്യം

നടൻ ഷെയ്ൻ നിഗം കുറച്ചു നാളുകളായി തന്റെ ചെയ്തികളുടെ പേരിൽ നിരവധി പ്രശ്നങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. പൂർണ്ണമായും മുടി കളഞ്ഞ നടൻ ‘വെയിൽ’ എന്ന ചിത്രത്തിനോട് അനീതി കാട്ടിയതിന് പിന്നാലെ കരാർ ഒപ്പിട്ട മറ്റു ചിത്രങ്ങൾക്കും തൽക്കാലം സഹകരിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ മറ്റു ചിത്രങ്ങളുടെ നിര്മാതാക്കളും പരാതിയുമായി രംഗത്തു വന്നിരിക്കുകയാണ്. പ്രതിഫലം കൂട്ടി വേണം എന്ന പേരിൽ ചെയ്തു കൊണ്ടിരിക്കുന്ന പടം പോലും വേണ്ടെന്ന് വച്ചിരിക്കുകയാണ് ഷെയ്ൻ.

ഇതോടെ തങ്ങളുടെ നഷ്ടപരിഹാരം വേണമെന്ന ആവശ്യം മുന്നോട്ട് വച്ചിരിക്കുകയാണ് വെയിൽ, കുർബാനി എന്നീ സിനിമകളുടെ നിർമാതാക്കൾ.
ഒപ്പം ഷെയ്നിനെ വിലക്ക് ചെയ്യാനുള്ള നടപടികളും നിർമ്മാതാക്കളുടെ സംഘടന കൈകൊണ്ടിട്ടുണ്ട്‌. ഏതാണ്ട്‌ 7 കോടി രൂപ ഈ രണ്ട്‌ സിനിമക്കും കൂടി ചിലവായിട്ടുണ്ടെന്നും അത്‌ ഷെയ്ൻ നികത്തണം എന്നുമാണ് ആവശ്യം. അല്ലാത്തപക്ഷം ഇനി ഒരു മലയാള സിനിമയിലും ഷെയ്നിനെ അഭിനയിപ്പിക്കില്ല എന്നുമാണ് സംഘടന തീരുമാനം. ഇതിന് പുറമെ സിനിമ സെറ്റിലെ കഞ്ചാവ്‌ ഉപയോഗത്തെ കുറിച്ചും അന്വേഷണം വേണമെന്നും സംഘടന ഉന്നയിച്ചിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments