വെനിസ്‌ ചലച്ചിത്ര മേളയിൽ മലയാളത്തിന് അഭിമാനമായി ‘ചോല’; മിന്നിച്ച്‌ ജോജു ജോർജ്‌

വർഷങ്ങളുടെ ഇടവേളകൾക്കു ശേഷം വെനീസ് മേളയിലേക്ക് തിരഞ്ഞെടുത്ത മലയാള സിനിമയാണ് ചോല. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത്‌ ജോജു ജോർജ്‌, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഹർഷാരവങ്ങളോടെയുള്ള വരവേൽപ്പ്‌ ആണ് മേളയിൽ ഇന്നലെ ലഭിച്ചത്‌. മുണ്ട്‌ ഉടുത്ത്‌ നാടൻ ലുക്കിൽ ഏവരെയും ഞെട്ടിച്ച നായകൻ ജോജു തന്നെയായിരുന്നു മേളയിലെ താരം.

വർഷങ്ങൾക്ക്‌ ശേഷമാണ് ഒരു മലയാള സിനിമ വെനിസ്‌ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നത്‌. അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ, നിഴൽകൂത്ത് എന്നിവയാണ് ഇതിനു മുമ്പ് വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തിൽ നിന്ന് പ്രദർശിപ്പിക്കപ്പെട്ട ചലച്ചിത്രങ്ങൾ. ലോകസിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി മത്സര വിഭാഗത്തിലാണ് ചോല തിരഞ്ഞെടുക്കപ്പെട്ടത്. നവംബറിൽ ആയിരിക്കും ചോല കേരളത്തികെ സ്ക്രീനുകളിൽ എത്തുക എന്ന് കരുതുന്നു. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ്ജ് നിർമിച്ച ചോല, സിജോ വടക്കനും, നിവ് ആർട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments