ഇന്ത്യ – ആസ്‌ട്രേലിയ നാലാം ടെസ്റ്റിൽ ചേതേശ്വർ പുജാരക്ക് സെഞ്ച്വറി. സീരീസിൽ പുജാര നേടുന്ന മൂന്നാം സെഞ്ച്വറിയാണ് സിഡ്നി ടെസ്റ്റിലേത്. ആദ്യ വിക്കറ്റ് കെ.എൽ രാഹുലിനെ 10 റൺസിന് നഷ്ടമായ ഇന്ത്യക്ക് രണ്ടാം വിക്കറ്റിക് മായങ്ക് അഗർവാളും പുജാരയും ചേർന്ന് 116 റൺസിന്റെ കൂട്ടുകെട്ടാണ് നൽകിയത്. 77 റൺസ് നേടി അഗർവാൾ പുജാരക്ക് ശക്തമായ കൂട്ടുകെട്ട് നൽകി.

ആസ്‌ട്രേലിയയിൽ നടക്കുന്ന ടെസ്റ്റ് സീരീസിൽ മൂന്നോ അതിലധികമോ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ഇതോടെ പുജാര മാറി. കോഹിലിയും (4) ഗവാസ്കറും (3) ആണ് മുൻപ് ഇത് നേടിയ ബാറ്റ്സ്മാന്മാർ.
Subscribe
Login
0 Comments