‘പുളളി’യുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ജിജു അശോകൻ ആണ് സംവിധാനം നിർവഹിക്കുന്നത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് ജിജു ആണ്. സൂഫിയും സുജാതയും എന്ന സിനിമയ്ക്ക് ശേഷം ദേവ് മോഹൻ നായകനാകുന്ന പുതിയ ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്.

പുള്ളി നിർമിക്കുന്നത് കമലം ഫിലിംസിന്റെ ബാനറിൽ റ്റി.ബി രഘുനാഥൻ ആണ്. ഫെബ്രുവരി പതിനഞ്ചിന് ചിത്രീകരണം തുടങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
സിനിമയ്ക്ക് സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കും. പ്രോജക്ട് ഡിസൈനർ അമൽ പോൾസൺ നിർവഹിക്കും. കെ.ജി.രമേഷ്, ലേഖ ഭാട്ടിയ തുടങ്ങിയവരും സിനിമയുടെ അണിയറയിൽ പ്രവർത്തിക്കും.



