ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ‘ആറാട്ട്’. ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രത്തിൽ രാഹുൽ രാജ് ആണ് സംഗീതം ഒരുക്കുന്നത്. ‘ഹെവി താളവാദ്യങ്ങൾ’ എന്ന അടിക്കുറുപ്പോടെ ചിത്രത്തെ പറ്റി രാഹുൽ പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ആരാധകർക്കിടയിൽ വളരെ നല്ല സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.



