രാജീവ്‌ രവി – നിവിൻ പോളി ടീമിന്റെ ‘തുറമുഖം’ വരുന്നു..!!


കമ്മട്ടിപാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിവിൻ പോളി നായകനാവുന്നു.
ഔദ്യോഗികമായി ചിത്രത്തിന്റെ വിവരങ്ങൾ ഒന്നും തന്നെ പുറത്ത്‌ വിട്ടിട്ടില്ലെങ്കിലും ‘തുറമുഖം’ എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നാണ് അറിയാൻ സാധിച്ചത്‌. 1950 കാലഘട്ടത്തിലെ കൊച്ചിയിലെ തീരദേശ പശ്ചാത്തലത്തിലുള്ള കഥയായിരിക്കും ചിത്രം പറയുന്നതെന്നാണ് സൂചന. മുൻപ്‌ നാടകാചാര്യൻ എൻ.എൻ പിള്ളയുടെ ജീവിതകഥ നിവിൻ പോളിയെ വെച്ച്‌ രാജീവ്‌ രവി സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട്‌ അതിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പുതിയ ചിത്രത്തിന്റെ കാസ്റ്റിംഗ്‌ കാൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്‌.

രാജീവ്‌ രവിയുടെ ഭാര്യയും നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്‌ ഒരുക്കുന്ന മൂത്തോനിലും നിവിൻ പോളിയാണ് നായകൻ. രാജീവ്‌ തന്നെയാണ് മൂത്തോനിന്റെ ഛായാഗ്രാഹകൻ. ഷൂട്ടിംഗ്‌ പൂർത്തിയായ ഈ ചിത്രത്തിന്റെ റിലീസിംഗ്‌ തിയ്യതി ഒന്നും തന്നെ തീരുമാനിച്ചിട്ടില്ല. ഹനീഫ്‌ അദേനി ഒരുക്കുന്ന മിഖായേലും ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത്‌ ഒരിടവേളക്ക്‌ ശേഷം നയൻതാര മലയാളത്തിൽ നായികയായി എത്തുന്ന ലൗ ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളാണ് പുതുവത്സരത്തിൽ നിവിൻ പോളിയുടെതായി വരാൻ ഇരിക്കുന്ന ചിത്രങ്ങൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments