നിവിൻ,ഇന്ദ്രജിത്‌ ഒന്നിക്കുന്ന ‘തുറമുഖം’; രാജീവ്‌ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി !!

കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ്‌ രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന സിനിമയുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഗംഭീര കാസ്റ്റിംഗ്‌ ഉൾപ്പെടെയുള്ള ആദ്യ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നിവിൻ പോളി, ഇന്ദ്രജിത്‌, ബിജു മേനോൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്‌, അർജുൻ അശോകൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 1940 കാലഘട്ടത്തിൽ കൊച്ചിയിലെ തീരദേശവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്‌.

Thuramukham First Look Poster

സുകുമാർ തെക്കേപ്പാട്ട്‌ നിർമ്മിക്കുന്ന ചിത്രം വലിയ മുതൽ മുടക്കുള്ള ഒരു പിരിയോഡിക്‌ സിനിമയാണ്. ഇയ്യോബിന്റെ പുസ്തകം എന്ന അമൽ നീരദ്‌ സിനിമക്ക്‌ രചന നിർവഹിച്ച ഗോപൻ ചിദംബരൻ ആണ് ഈ ബ്രഹ്മ്മാണ്ഡ ചിത്രത്തിനും രചന നിർവഹിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments