തമിഴ് നടൻ രജിനികാന്തിനെ ഹൈദരാബാദിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. രക്തസമ്മര്‍ദത്തിലെ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിത്.
കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു രജനിയെ ഡിസ്ചാര്‍ജ് ചെയ്തത്. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം സാധാരണ നിലയില്‍ ആയിട്ടുണ്ടെന്നും സുഖം പ്രാപിച്ചു വരുന്നതായും ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു. ഡിസംബര്‍ 25ന് രാവിലെയാണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡിസംബർ 31 ന് രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിക്കും എന്ന് അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം തിയതിയിൽ മാറ്റം ഉണ്ടോ എന്ന കാര്യത്തിൽ പ്രത്യേക അറിയിപ്പുകൾ വന്നിട്ടില്ല. രാഷ്ട്രീയ പാർട്ടിയുടെ രജിസ്‌ട്രേഷൻ കഴിഞ്ഞെന്നാണ് മുൻപ് പുറത്ത് വന്ന റിപ്പോർട്ടുകൾ.
അദ്ദേഹത്തിന്റെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയായിരുന്നു. സെറ്റിൽ 8 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ചിത്രീകരണം താത്കാലികമായി നിർത്തി വെച്ചിരുന്നു. അദ്ദേഹം നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 22 ഇന് നടത്തിയ കൊറോണ പരിശോധനയിൽ നെഗറ്റിവ് ആയിരുന്നു.
windows 10 education lizenz kaufen



