പാർട്ടി മാത്രമല്ല പുതു വർഷത്തിൽ ആരാധകർക്കായി സ്റ്റൈൽ മന്നന്റെ സിനിമയും എത്തും

തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനിയുടെ രാഷ്ട്രീയ പ്രവേശം ലോകമാകെ ഉറ്റുനോക്കിയ ഒന്നാണ്.എന്നാൽ പുതുവർഷത്തിലാകും പാർട്ടി പ്രഖ്യാപനമെന്നാണ് സ്റ്റൈൽമന്നൻ അണികളോട് അറിയിച്ചത്. എന്നാൽ പാർട്ടിമാത്രമല്ല ആരാധകർക്കായി പുതിയ സിനിമയും എത്തുമെന്ന് താരം സൂചിപ്പിച്ചിരുന്നു.

സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ എന്ന ചിത്രമാണ് രജനി അഭിനയിച്ചുകൊണ്ടിരുന്നത്. കൊവിഡ് മൂലം ചിത്രീകരണം നിർത്തിവച്ച സിനിമ അടുത്ത വർഷം തന്നെ പൂർത്തിയാക്കും.മീന, ഖുശ്ബു, കീർത്തി സുരേഷ് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് അണ്ണാത്തെ