അപൂർവ്വ നേട്ടവുമായി തലൈവരുടെ ‘പേട്ട’; നേട്ടം കരസ്ഥമാക്കുന്ന ആദ്യ തമിഴ്‌ സിനിമ..!!

‘ലേറ്റാ വന്താലും സ്റ്റൈലാതാൻ വരും..’ – അതെ രജിനികാന്ത്‌ അങ്ങനെയാണ് എപ്പോഴും റെക്കോർഡുകൾക്ക്‌ പിന്നാലെ പോകാറില്ല, റെക്കോർഡുകൾ എല്ലാം രജിനിയെ തേടി വരാറാണ് പതിവ്‌. ഇത്തവണ രജിനിയെ തേടി എത്തിയിരിക്കുന്നത്‌ മറ്റൊരു തമിഴ്‌ സിനിമക്കും ഇന്നേവരെ ലഭിക്കാത്ത സൗഭാഗ്യവുമായാണ്.

ഓൾ ഇന്ത്യ റേഡിയോ പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യ തമിഴ്‌ സിനിമയെന്ന ഖ്യാതിയാണ് സൂപ്പർസ്റ്റാറിന്റെ ‘പേട്ട’ കരസ്ഥമാക്കിയിരിക്കുന്നത്‌. ചിത്രത്തിന്റെ ഓഡിയോ പാർട്‌ണേഴ്സായ സോണി മ്യൂസിക്‌ ആണ് ഇക്കാര്യം അറിയിച്ചത്‌‌.

അനിരുദ്ധ്‌ ആണ് ചിത്രത്തിന്രെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്‌. നാഷണൽ റേഡിയോ ലിസ്റ്റിൽ പതിനൊന്നാം സ്ഥാനത്താണ് ‘പേട്ട’. കാർത്തിക്‌ സുബ്ബരാജ്‌ സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസ്‌ ആയി ജനുവരി 10ന് തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments