രവി തേജയുടെ നായികയായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ രജിഷ വിജയൻ

മലയാള സിനിമാ പ്രേമികളുടെ പ്രിയ താരം രജീഷ വിജയൻ തെലുങ്കിലേക്കും. രവി തേജയുടെ നായികയായാണ് രജീഷയുടെ തെലുങ്ക് അരങ്ങേറ്റം. ശരത് മന്ദവന സംവിധാനം ചെയ്യുന്ന ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന സിനിമയിലാണ് രജീഷ നായിക ആകുന്നത്.

ധനുഷ് നായകനായ ‘കര്‍ണ’നിലൂടെയാണ് രജിഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. മാരി ശെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാല്‍, ഗൗരി കിഷന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

instagram likes kaufen