രക്ഷിത്‌ ഷെട്ടി നായകനാകുന്ന ‘777 ചാർലി’ കേരളത്തിലെത്തിക്കുന്നത്‌ പൃഥ്വിരാജ്‌

രക്ഷിത്‌ ഷെട്ടി നായകനായ കന്നഡ ചിത്രം 777 ചാർലി കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്‌ നടൻ പൃഥ്വിരാജ്‌. കിരൺ രാജ്‌ സംവിധാനം ചെയ്ത്‌ കന്നഡ ഇൻഡസ്‌ട്രിയിൽ ഈ വർഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് 777 ചാർലി. രക്ഷിത്‌ തന്നെ നിർമ്മിക്കുന്ന ഈ സിനിമയുടെ മലയാളം പതിപ്പിന്റെ അവകാശം ആണ് ഇപ്പോൾ പൃഥ്വിരാജ്‌ സ്വന്തമാക്കിയിരിക്കുന്നത്‌. കെ.ജി.എഫ്‌ 2ന് ശേഷം പൃഥ്വിരാജ്‌ പ്രൊഡക്ഷൻസ്‌ വിതരണാവകാശം നേടുന്ന രണ്ടാമത്തെ കന്നഡ ചിത്രമാണിത്‌.