ഇത്രയും സാധാരണക്കാരനായ കഥാപാത്രത്തെ മമ്മൂക്ക അടുത്തൊന്നും അവതരിപ്പിച്ചിട്ടില്ല; ഗാനഗന്ധർവനെ കുറിച്ച്‌ രമേഷ്‌ പിഷാരടി

ചാനൽ അവതരകനിൽ നിന്ന് സംവിധായക കുപ്പായം അണിഞ്ഞ രമേശ് പിഷാരടി തന്റെ രണ്ടാം ചിത്രത്തിന്റെ പണിപ്പുരയിലാണ്. മമ്മൂട്ടി നായകനായി ഒരുങ്ങുന്ന ചിത്രം ഗാനമേള ട്രൂപുകളിലെ സ്ഥിരം സാന്നിധ്യമായ ഉല്ലാസ് എന്ന ഗായകനെ കുറിച്ചാണ്. മമ്മൂക്ക ഈയിടെ ഇത്രയും സാധാരണക്കാരനായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല എന്നതാണ് സംവിധായകനായ പിഷാരടിയുടെ വാദം. അത് ഊട്ടിയുറപ്പിക്കുന്ന പോലെ തന്നെയാണ് നമ്മൾ കാണുന്ന ടീസറും പോസ്റ്ററുകളും എല്ലാം.


ഗാനഗന്ധർവൻ ഒരിക്കലും നിരാശപ്പെടുത്തുന്ന സിനിമ ആയിരിക്കില്ല മറിച്ചു നമുക്കെല്ലാം ബന്ധപ്പെടുത്താൻ സാധിക്കുന്ന കുഞ്ഞു നിമിഷങ്ങൾ ഉള്ള മനോഹര ചിത്രമായിരിക്കും എന്നാണ് പിഷാരടി പറയുക. അത് തന്നെയാണ് നായകൻ മമ്മൂട്ടിയും പറയുന്നത്.

ചിത്രത്തിന് ഫ്‌ളക്‌സ് ബോർഡുകളും ഹോർഡിങ്ങുകളും ഉയർത്തില്ല എന്ന വാർത്തയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. മാറ്റത്തിന്റെ മുന്നൊരുക്കം കൂടിയാണ് തീയേറ്ററുകളിൽ എത്താനിരിക്കുന്ന ഈ കൊച്ചു ചിത്രം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments