മിമിക്രി രംഗത്തും മലയാള സിനിമാരംഗത്തും ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറിക്കഴിഞ്ഞ വ്യക്തിയാണ് രമേഷ് പിഷാകരടി. അവതാരകനായും നടനായും സംവിധായകനായുമെല്ലാം പിഷാരടി മലയാളികളിലേക്കെത്തി .2018ല്‍ ജയറാമിനെ നായകനാക്കി പഞ്ചവര്‍ണ്ണതത്തയെന്ന സിനിമയും 2019 ല്‍ മമ്മൂട്ടിയെ നായനാക്കി ഗാനഗന്ധര്‍വനും സംവിധാനം ചെയ്ത താരം ഇതിനോടകം 30 ലേറെ സിനിമകളിലും വേഷമിട്ടു കഴിഞ്ഞു.
ഇപ്പോഴിതാ ഗാനഗന്ധർവൻ എന്ന സിനിമയിലേക്ക് മമ്മൂട്ടിയെ സമീപിച്ച കഥാപറഞ്ഞിരിക്കുകയാണ് പിഷാരടി.”ഗാനമേള വേദികളില്‍ പാട്ടുപാടി ഡാന്‍സ് ചെയ്യുന്ന കഥാപാത്രം അദ്ദേഹം അവതരിപ്പിക്കുമോ എന്നെനിക്ക് സംശയമുണ്ടായിരുന്നു. കഥ പറയാന്‍ ഇരുന്നപ്പോള്‍ ഇതില്‍ മമ്മൂക്കയ്ക്ക് ഏഴ് ഷര്‍ട്ടുകള്‍ മാത്രമേയുള്ളൂ, മാത്രമല്ല ഈ കഥയില്‍ മമ്മൂക്ക മുട്ടയുടെ മഞ്ഞക്കരു തിന്നുന്ന സീനുണ്ട് എന്നൊക്കെ പറഞ്ഞ് ഞാന്‍ മുന്‍കൂര്‍ ജാമ്യമെടുത്തു.
മമ്മൂക്കയ്ക്ക് സിനിമയില്‍ കളര്‍ഫുള്‍ ഷര്‍ട്ട് വേണം, ആരോഗ്യകാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ആളാണ് എന്നൊക്കെയുള്ള മുന്‍ധാരണകളില്‍ നിന്നായിരുന്നു ഇതൊക്കെ പറഞ്ഞത്.’അതിലൊന്നും യാതൊരു പ്രശ്‌നവുമില്ല ആക്ഷനും കട്ടിനുമിടയില്‍ നീ എന്തുപറഞ്ഞാലും ഞാന്‍ ചെയ്യും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോഴാണ് അദ്ദേഹത്തെ കുറിച്ച് കേട്ടറിഞ്ഞതെല്ലാം തെറ്റായിരുന്നെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്”, പിഷാരടി പറയുന്നു.



