മലയാളികളുടെ പ്രിയപ്പെട്ട കൊമേഡിയനാണ് രമേഷ് പിഷാരടി. കൗണ്ടര്‍ കിംഗ് എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന പിഷാരടിയുടെ ഇനിയുള്ള യാത്രകള്‍ ലക്ഷ്വറി കാറിലാണ്. ആഡംബര വാഹനങ്ങളിലെ കേമനായ ബിഎംഡബ്ല്യു സ്വന്തമാക്കിക്കിയിരിക്കുകയാണ് രമേശ് പിഷാരടി.55.40 ലക്ഷം മുതലാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില.
പിഷാരടി തന്റെ വാഹനങ്ങളിലേക്ക് കഴിഞ്ഞ ദിവസമാണ് ബി.എം.ഡബ്ല്യു 5 സീരീസും എത്തിച്ചത്. പ്രീ ഓണ്‍ഡ് വാഹനമാണ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചന. ഭാര്യയ്‌ക്കൊപ്പം എത്തി വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.

252 പി.എസ് പവറും 350 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 190 പി.എസ് പവറും 400 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 265 പി.എസ് പവറും 620 എന്‍.എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ബി.എം.ഡബ്ല്യു ഫൈവ് സീരീസ് ഇന്ത്യയിലെത്തുന്നത്. കേവലം 5.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിന് സാധിക്കും.



