രമേശ്‌ പിഷാരടി നായകനാകുന്ന ‘നോ വേ ഔട്ടിന്റെ’ ചിത്രീകരണം ആരംഭിച്ചു

രമേഷ് പിഷാരടി നായകനെയെത്തുന്ന ‘നോ വേ ഔട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.നവാഗതനായ നിധിന്‍ ദേവീദാസാണ് രചനയും, സംവിധാനവും നിർവഹിക്കുന്നത്. റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം.എസ്. നിർമ്മിക്കുന്ന ഈ സർവൈവൽ ത്രില്ലർ ചിത്രത്തിൽ ബേസിൽ ജോസഫ്, രവീണ എന്നിവരും അഭിനയിക്കുന്നു.

വർഗീസ് ഡേവിഡ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റർ- കെ.ആർ. മിഥുൻ. സംഗീതം- കെ.ആർ. രാഹുൽ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കല- ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, മേക്കപ്പ്- അമൽ ചന്ദ്രൻ. സംഘട്ടനം- മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആകാശ് രാംകുമാർ, സ്റ്റിൽസ്- ശ്രീനി മഞ്ചേരി, ഡിസൈൻസ്- റിത്വിക് ശശികുമാർ, ആരാച്ചാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- റിയാസ് പട്ടാമ്പി, വാർത്താ പ്രചരണം- എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്.