നടന് സംവിധായകന് അവതാരകന് എന്നിങ്ങനെ ബഹുമുഖ പ്രതിഭയാണെങ്കിലും പ്രേക്ഷകര്‍ക്ക് രമേഷ് പിഷാരടിയെന്നാല് പ്രിയങ്കരനായ ഹാസ്യതാരമാണ്. വേദികളില്‍ മാത്രമല്ല ജീവിതത്തിലും താരം രസികനാണ്, ഇപ്പോഴിതാ സ്വന്തം മകനെതന്നെ ട്രോളിയ പിഷാരടിയുടെ പോസ്റ്റാണ് വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം മകന്റെ ദുഃഖം പങ്കുവെച്ചത്.
മകന് നടക്കാന്‍ തുടങ്ങിയെങ്കിലും ഇതുവരെ പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്. ‘നടക്കാന്‍ പഠിച്ചതിന്റെ പിറ്റേന്ന് മുതല്‍ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല,’ എന്നാണ് മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. ജനലില്‍ പിടിച്ച് പുറത്തേക്ക് നോക്കി വിഷമത്തോടെ ഇരിക്കുന്ന അച്ഛനും മകനുമാണ് ചിത്രത്തില്‍.



