ചാക്കോച്ചൻ നയൻതാര ചിത്രത്തിന് രസകരമായ കമന്റുമായി പിഷാരടി

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രത്തിലൂടെ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. ഇരുവരും ഒന്നിക്കുന്ന നിഴൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകർ ഏറെ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ചലച്ചിത്ര പ്രമുഖരടക്കം നിരവധിപ്പേർ സോഷ്യൽ മീഡിയയിലും ചിത്രത്തിന്റെ വിവരങ്ങൾ പങ്കുവച്ചിരുന്നു.

അക്കൂട്ടത്തിൽ ഹാസ്യതാരവും,സംവിദായകനുമായ രമേഷ് പിഷാരടി പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഒരു വശത്ത് ചാക്കോച്ചൻ മറുവശത്ത് നയൻതാര
ചാക്കോച്ചൻ നയൻതാര നയൻതാര ചാക്കോച്ചൻ
അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ ഒന്നിക്കുകയാണ്..
എന്ന രസകരമായ കുറിപ്പോടുകൂടിയാണ് പിഷാരടി ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലാകെ പോസ്റ്റ് ചിരിപടർത്തിക്കഴിഞ്ഞു. സംസ്ഥാന അവാർഡ് ജേതാവായ എഡിറ്റർ അപ്പു എൻ ഭട്ടതിരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.