നവരസയിൽ വയസായ കഥാപാത്രം അവതരിപ്പിക്കാൻ ആശങ്ക തോന്നി, പ്രിയദര്‍ശന്‍ സര്‍ ധൈര്യം പകര്‍ന്നു; രമ്യ നമ്പീശൻ

ദക്ഷിണേന്ത്യയിലെ മുഴുവൻ സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ആന്തോളജി ചിത്രമാണ് നവരസ. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രങ്ങളാണ് ഇതിലൂടെ എത്തുന്നത്.

നവരസയിൽ പ്രിയദർശൻ സംവിദാനം ചെയ്ത ചിത്രമാണ് സമ്മര്‍ ഓഫ് 92. ഇപ്പോഴിതാ ചിത്രത്തിൻരെ തന്റെ കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രമുഖ നടി രമ്യാ നമ്പീശൻ. കഥാപാത്രത്തിന്റെ യൗവനവും വാര്‍ധക്യവും അവതരിപ്പിക്കണം എന്ന് പറഞ്ഞപ്പോള്‍ തനിക്ക് ചെറിയ ആശയകുഴപ്പം ഉണ്ടായെന്നു രമ്യ നമ്ബീശന്‍ പറഞ്ഞു. വയസായ കഥാപാത്രം ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍ സര്‍ കംഫര്‍ട്ടബിള്‍ ആക്കിയെന്നും ഓരോ സീന്‍ ചെയ്യുമ്ബോഴും ധൈര്യം പകര്‍ന്നുവെന്നും രമ്യ പറഞ്ഞു. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് മികച്ച ഒരു അനുഭവം തന്നെയായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു.

ഈ സിനിമാസമാഹാരം ഒന്‍പത് ഹ്രസ്വചിത്രങ്ങളായി ഒന്‍പത് സംവിധായകരാണ് ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബിജോയ് നമ്ബ്യാര്‍, ഗൗതം വാസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെവി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിങ്ങനെ ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് അവരവരുടെ കാഴ്ച്ചപാടിലൂടെ ഓരോ രസവും കോര്‍ത്തിണക്കുകയാണ് ചെയ്യുന്നത്.

പാര്‍വതി തിരുവോത്ത്, അരവിന്ദ് സ്വാമി വിജയ് സേതുപതി, സിദ്ധാര്‍ത്ഥ്, രേവതി, നിത്യാ മേനന്‍, ഐശ്വര്യാ രാജേഷ്, പൂര്‍ണ, റിതിക, ശരവണന്‍, അളകം പെരുമാള്‍, പ്രസന്ന, ബോബി സിംഹ, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, പ്രകാശ് രാജ്, റോബോ ഷങ്കര്‍, രമേഷ് തിലക്, അശോക് സെല്‍വന്‍, സനന്ത്, വിധു എന്നിവരാവും ഒമ്ബത് സിനിമകളിലായി പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്. ചിത്രത്തിലൂടെ ലഭിക്കുന്ന വരുമാനം കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും.തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി മുഖേനയാകും വിതരണം.