റാണയും വിഷ്ണുവും ഒന്നിക്കുന്ന ബഹുഭാഷാ ചിത്രം ‘കാടൻ’ മാർച്ച് 26 ന് തീയറ്ററിലെത്തുന്നു

റാണ ദഗുബാട്ടിയും വിഷ്‍ണു വിശാലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘കാടന്‍’ എന്ന ചിത്രം മാര്‍ച്ച്‌ 26ന് റിലീസ് ചെയ്യും. പ്രഭു സോളമന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോക് ഡൗൺ കാരണം ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. ശ്രിയ പില്‍ഗോങ്കര്‍ ആണ് ചിത്രത്തിലെ നായിക. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി എത്തുന്ന വമ്പൻ ചിത്രമാണ് കാടൻ.

ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.വിഷ്‍ണു വിശാലിന് എഫ്‌ഐആറും റാണ ദഗുബാട്ടിക്ക് വിരാട പര്‍വം എന്ന ചിത്രവും റിലീസിനായി എത്തുന്നുണ്ട്. ബാഹുബലി സീരിസിലെ ബല്ലാലദേവൻ എന്ന കഥാപാത്രം ചെയ്തതോടെ റാണ ദഗുബാട്ടി ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനായി മാറിയിരുന്നു. ആരോഗ്യസംബന്ധമായ ചില വിവരങ്ങൾ റാണ തുറന്ന് പറഞ്ഞത് അടുത്തിടെ ചർച്ച ആയിരുന്നു.വിഷ്‍ണു വിശാലിന്റെ രാക്ഷസൻ എന്ന ചിത്രം വളരെ ശ്രദ്ധേയം ആയിരുന്നു. പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ ചിത്രമായിരുന്നു അത്.