തന്റെ എണ്ണം പറഞ്ഞ വർക്കുകളിൽ കൂടി സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുന്ന ജേക്സ് ബിജോയ് വീണ്ടും വരികയാണ്. കാർത്തിക്ക് നരേൻ ഒരുക്കുന്ന തമിഴ് ചിത്രം മാഫിയ എന്ന ചിത്രത്തിലാണ് ജേക്സ് ഇത്തവണ സംഗീതം ഒരുക്കുന്നത്. എന്നാൽ ചിത്രത്തിന് വേണ്ടി വലിയ സജ്ജീകരണങ്ങൾ ആണ് ജേക്സ് ഒരുക്കിയിട്ടുള്ളത്.
രണം എന്ന ചിത്രത്തിലായിരുന്നു ജേക്സ് ബിജോയ് അവസനമായി ബുഡാപെസ്റ്റ് സ്കോറിങ് നടത്തിയത്. വളരെയേറെ പ്രശംസ ലഭിച്ച ആ വർക്കിന് ശേഷം ഇപ്പോൾ വീണ്ടും മാഫിയയ്ക്ക് വേണ്ടി ബുഡാപെസ്റ്റ് സ്കോറിംഗ് ചെയ്യുകയാണ് ജേക്സ്. എന്തയാലും മറ്റൊരു കിടിലൻ വർക്ക് തന്നെ ആസ്വദിക്കാം എന്നു ഉറപ്പ് ആണ്.
Subscribe
Login
0 Comments