റാസ്പുടിൻ ‘ഡ്രങ്കൺ വേർഷൻ’ ചുവട് വെച്ചത് പ്രഫഷണൽ ഡാൻസർ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും റാസ്പുടിന്‍ ഗാനവും അതിന്റെ ചുവടുകളും ചർച്ച ആയിരുന്നു. തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും കളിച്ച ഡാൻസ് സമൂഹമാധ്യമങ്ങള്‍ ആഘോഷിച്ചു. ഇത് സംബന്ധിച്ച് രാഷ്ട്രീയ ചർച്ചകളും നടന്നിരുന്നു.

തുടർന്ന് കഴിഞ്ഞ ദിവസം ആ ഡാന്‍സിന്റെ മറ്റൊരു വേര്‍ഷനുമായി ഒരാളെത്തിയിരുന്നു. ‘കുടിയന്റെ റാസ്പുടിന്‍ വേർഷൻ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു കുടിയന്റെ മുണ്ട് മടക്കി കുത്തി റാസ്പുടിൻ ഗാനത്തിന് ചുവട് വെച്ചാൽ എങ്ങനെ ഉണ്ടാകുമെന്നാണ് ഈ ചുവടുകൾ കാണിക്കുന്നത്.

Exclusive Interview Of Viral Dancer Sanu

ഇയാൾ മദ്യപിച്ചിട്ട് ആണോ നൃത്തം ചെയ്‌തത്‌ എന്ന് തോന്നുന്ന വിധമുള്ള പെർഫക്ഷൻ ആയിരുന്നു ഈ വേർഷന്റെ പ്രത്യേകത. തൃശ്ശൂര്‍ പാഞ്ഞാള്‍ സ്വദേശിയായ സനൂപ് കുമാറാണ് കുടിയന്റെ റാസ്പുടിന്‍ വേർഷൻ വീഡിയോയിലെ താരം. സനൂപ് ഒരു പ്രഫഷനൽ ഡാൻസർ ആണ്. നിരവതി ഷോർട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്.