ആരാധകരെ ആവേശത്തിലാക്കി രവി തേജയുടെ ‘ഖിലാഡി’ ടീസർ എത്തി

തെലുങ്ക് താരം രവി തേജയുടെ മാസ് എന്റെർറ്റൈനർ ‘ഖിലാഡി’യുടെ ടീസർ എത്തി. രവി തേജ സാമൂഹിക മാധ്യമങ്ങൾ വഴി ഇന്നലെയാണ് ടീസർ പങ്കുവച്ചത്. രമേഷ് വർമ്മ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഖിലാഡി’. ആക്ഷൻ പായ്ക്ക് ചെയ്ത സിനിമ രവി തേജയെ ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പുകളിൽ ആണ് എത്തിക്കുന്നത്. സിനിമയിൽ താരം ഡബിൾ റോളിൽ ആണ് എത്തുന്നത്. മലയാളത്തിന്റെ ഉണ്ണി മുകുന്ദനും സിനിമയിൽ ഒരു എത്തുന്നുണ്ട്.

Khiladi Official Teaser

ടീസറിൽ താരം നിറഞ്ഞ് ആടുകയാണ്. ചിത്രത്തിന്റെ ഇതിവൃത്തത്തെക്കുറിച്ച് ആരാധകരിൽ ആകാംഷ ജനിപ്പിക്കുന്ന വിധമാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ടീസർ ഇതിനകം തന്നെ യൂട്യൂബിൽ ഹിറ്റായി കഴിഞ്ഞു. ദേവി ശ്രീ പ്രസാദാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

അർജുൻ സർജ, മീനാക്ഷി ചൗധരി, ഡിംപിൾ ഹയാത്തി, വെന്നേല കിഷോർ, അനസുയ ഭരദ്വാജ്, കേശവ് ദീപക് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. മെയ് 28 ന് ഖിലാഡി പ്രദർശനത്തിനെത്തും എന്നാണ് പുറത്ത് വരുന്ന വിവരം. ഇത് വമ്പൻ ഹിറ്റാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.