സുറരൈ പോട്രൂവിനെ അഭിനന്ദിച്ച് റിയൽ ഹീറോ; മികച്ച ആവിഷ്കാരമെന്ന് ക്യാപ്റ്റൻ ജി ആർ ഗോപിനാഥ്

ഒടിടി റിലീസായെത്തിയെങ്കിലും ആരാധകരിൽ ആവേശം സൃഷ്ടിച്ച് മുന്നരുകയാണ് സൂര്യ നായകനായ സുരൈപോട്രൂ. ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതമാണ് സംവിധായിക സുധ കൊങ്ങര സിനിമയാക്കി മാറ്റിയത്. ഇപ്പോഴിതാ റിയൽ ഹീറോ തന്നെ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിക്കഴിഞ്ഞു. മികച്ച ആവിഷ്കാരമാണ് ചിത്രം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സിനിമയുടെ സംവിധായക സുധ കൊങ്ങരയെയും അദ്ദേഹം അഭിനന്ദിച്ചു. പുരുഷന്റെ ജീവിതം ആധാരമാക്കിയുള്ള കഥയില്‍ ഭാര്യയ്ക്കും അത്ര തന്നെ പ്രാധാന്യം നല്‍കി തുല്യമായി ആണ് സുധ അവതരിപ്പിച്ചതെന്നും ഗോപിനാഥ് പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു ക്യാപ്റ്റന്റെ പ്രതികരണം. സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഭ്രാന്തമായി പ്രയത്‌നിക്കുന്ന വ്യവസായിയെ സൂര്യ നന്നായി അവതരിപ്പിച്ചുവെന്നും,അപർണ ബാലമുരളി അവതരിപ്പിച്ച ശക്തയും എന്നാല്‍ മൃദുലയും നിര്‍ഭയയുമായ കഥാപാത്രം ഗ്രാമീണ സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.