മുരളി കുന്നുംപുറത്ത് എന്ന വ്യവസായി; ‘വെള്ള’ത്തിൽ നിന്നും ഉയരത്തിലേക്ക് എത്തിയ കഥ

മുരളി കുന്നുംപുറത്ത് എന്ന വ്യവസായിയുടെ ജീവിതമാണ് ഇന്നലെ തീയേറ്ററുകളിൽ എത്തിയ വെള്ളം. ജയസൂര്യ അവതരിപ്പിച്ച കഥാപാത്രം മുഴുകുടിയനിൽ നിന്നു രക്ഷ നേടി വലിയൊരു സാമ്രാജ്യം ഉണ്ടാക്കിയെടുത്ത മനുഷ്യന്റെ കഥയാണ് എന്നത് സിനിമയുടെ അവസാനം മാത്രമേ നമ്മൾ അറിയൂ..
20ഓളം രാജ്യങ്ങളിൽ ബിസിനസ് ചെയ്യുന്ന മുരളിയുടെ ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ് ആയിരുന്നു സംവിധായകൻ പ്രജീഷ് സെന്നിന്‌ വെള്ളം എന്ന സിനിമ എഴുതാൻ പ്രചോദനം ആയത് എന്നു പറയുന്നു.

മദ്യപിച്ചു ലക്കു കെട്ടു നടന്നിരുന്ന കാലത്ത് തനിക്ക് ഉണ്ടായിരുന്ന ലാലേട്ടൻ പ്രാന്തിനെ പറ്റി ആയിരുന്നു മുരളി അന്ന് ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ഫോണ് വിളിച്ചും മറ്റും ഒരുപാട് ശല്യം ചെയ്തിരുന്ന മുരളി പിന്നീട് ആ ചെയ്തിയിൽ മദ്യപാനം നിർത്തിയതിനു ശേഷം മാപ്പ് പറയണം എന്ന ആഗ്രഹവുമായി നടന്നിരുന്നു.
കുറിപ്പിന്റെ പൂർണരൂപം

ആദ്യ പ്രദർശനം മുതൽ ഗംഭീര അഭിപ്രായങ്ങൾ നേടി കൊണ്ടിരിക്കുന്ന വെള്ളം അഡിക്ഷൻ പിന്നിലൊട്ടു വലിക്കുന്നവർക്ക് ഒരു മോട്ടിവേഷൻ കൂടിയാണ്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...