ഗൾഫ്‌ നാടുകളിൽ റെക്കോർഡ്‌ കളക്ഷൻ; ചരിത്രം സൃഷ്ടിച്ച്‌ ലൂസിഫർ മുന്നേറുന്നു !!

റെക്കോർഡുകൾ വാരിക്കൂട്ടുന്നത് ഇന്ത്യയ്ക്ക് പുറത്തും ഒരു വിനോദം ആക്കിയിരിക്കുകയാണ് ലൂസിഫർ. മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം രണ്ടു ദിവസം കൊണ്ട് UAE യിൽ നിന്നു മാത്രം നേടിയത് 11 കോടിയോളം ആണ്. ആദ്യ ദിനം നാലു കോടിയോളം രൂപയും പിറ്റേന്ന് അതിന്റെ ഇരട്ടിയും ചിത്രം നേടി. മൂന്ന് ദിവസത്തെ കണക്കുകൾ കൂടി വന്നാൽ പല റെക്കോര്ഡുകളും പഴങ്കഥ ആയേക്കാം. ഒന്നര ലക്ഷത്തിൽ പരം ആളുകൾ ഇതിനോടകം ചിത്രം കണ്ട് കഴിഞ്ഞു. ഇത്‌ മുഴുവൻ ഗൾഫ്‌ നാടുകളിലെ കളക്ഷൻ അല്ല, UAE സർക്ക്യൂട്ടിൽ നിന്നുള്ളവ മാത്രമാണ്. അതും കൂടെ ചേർക്കുമ്പോൾ തുക ഇനിയും ഉയരും. അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കളക്ഷനും ചിത്രത്തിന്റെ മൈലേജ് വ്യക്തമാക്കുന്നവയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments