മലയാള സിനിമയില്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി

മികച്ച താരമൂല്യം ഉണ്ടായാലും ലാളിത്യം മാത്രം കാത്തു സൂക്ഷിക്കുന്ന നായികമാർ മലയാളത്തിലുണ്ട്. അക്കൂട്ടത്തിലൊരാളാണ് രജിഷ വിജയൻ. അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയായിരുന്നു രജിഷ. പിന്നീട് ചുരുങ്ങിയ കാലത്തിനകം നിരവധി ചിത്രങ്ങൾ. ശക്തമായ കഥാപാത്രങ്ങൾ എല്ലാം താരത്തെ തേടിയെത്തി.

ഇപ്പോഴിതാ ആരാധകന്റെ ചോദ്യത്തിന് രജിഷ നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്. നിലവിലെ വാട്‌സ്‌ആപ്പ് ഡിപി എന്താണ് എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ച ചോദ്യം. താന്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കാറില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.

ഏതായാലും ആരാധകരെയാകെ ഞെട്ടിച്ച മറുപടിയായിരുന്നു രജിഷയുടേത്. മലയാള സിനിമയില്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി എന്ന വിശേഷണത്തോടെയാണ് സോഷ്യൽ മീഡിയ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തത്.