നിത്യഹരിത ഓർമകളുടെ മുപ്പത് വർഷങ്ങൾ; ഓർമകളിൽ പ്രേം നസീർ..!

മലയാള സിനിമ ചരിത്രം പറയുമ്പോൾ പ്രേം നസീർ എന്ന പേരില്ലാതെ അവസാനിപ്പിക്കാൻ പറ്റില്ല. നിത്യ ഹരിത നായകന്റെ പേര് ഈ തലമുറയുടെ തൊട്ട് മുകളിൽ ഉള്ളവർക്ക് വരെ കുട്ടിക്കാല ഓർമകളാണ്. ഇന്നേക്ക് നസീർ സിനിമലോകത്തോടും നമ്മളോടും വിട പറഞ്ഞു 30 വർഷം തികയുകയാണ്.
മലയാള സിനിമ വളർന്നു പന്തലിച്ചു നിൽക്കുമ്പോഴും സ്നേഹാദരങ്ങളോടെ ഓർക്കേണ്ട പേര്.

തന്റെ 36 വർഷ സിനിമാജീവിതത്തിൽ 900ത്തോളം സിനിമകൾ ചെയ്ത നസീർ അക്കാലത്തെ ട്രെൻഡ് സെറ്റർ കൂടിയായിരുന്നു.
പത്മശ്രീ, പത്മഭൂഷൻ തുടങ്ങി ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ, ഒരു വർഷം ഏറ്റവും കൂടുതൽ പടം റിലീസ് ആയ നായക നടൻ എന്നിങ്ങനെ ഗിന്നസ് റെക്കോര്ഡുകളും നസീറിനുണ്ട്. ഈ റെക്കോർഡുകൾ ഇനിയാരും തിരുത്താൻ പോവുന്നില്ലെന്നും, അതിന് കഴിയില്ലെന്നും അഭിമാനത്തോടെ പറയാം നമുക്ക്.

Prem Nazir with family

1989 ജനുവരി 17ന് ആ മഹാസംഭവം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന നമ്മുടെ നായകൻ നമ്മളോട് വിട പറയുമ്പോൾ ഒരു ജനതയ്ക്ക് മുഴുവൻ അഭിമാനിക്കാവുന്നത് ബാക്കി വച്ചിട്ടാണ് പോയത്. ഓർമകളുടെ 30 വർഷങ്ങൾ കൊണ്ടാടുന്ന ഈ വേളയിൽ ഒരായിരം സ്നേഹഅഞ്ജലികൾ സമർപ്പിക്കാം പ്രിയപ്പെട്ട നിത്യ ഹരിത നായകന്….!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments