അറബിക്കടലിന്റെ സിംഹം വരുന്നു; ബ്രഹ്മാണ്ഡ ചിത്രം മരക്കാർ ഫസ്റ്റ് ലുക്ക് ടീസർ ഉടൻ !!

മോഹൻലാൽ – പ്രിയദർശൻ കൂട്ടുക്കെട്ടിലെ 45ആം ചിത്രമായ മരക്കാർ – അറബിക്കടലിന്റെ സിംഹം, ഫസ്റ്റ് ലുക്ക് ടീസർ ഉടൻ പുറത്തു വിടുമെന്ന് റിപ്പോർട്ടുകൾ. നൂറു കോടിയിലേറെ ബഡ്ജറ്റ് ഉള്ള ചിത്രം ആശീർവാദ് സിനിമസും കോണ്ഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് നിർമിക്കുന്നത്. മഞ്ചു വാര്യർ നായിക ആവുന്ന ചിത്രം ചിത്രീകരണം പൂർത്തിയാക്കിയത് കോടികൾ ചെലവിട്ട പടകൂറ്റൻ സെറ്റിലാണ്. കല്യാണി പ്രിയദർശൻ, അർജുൻ, പ്രഭു സുനിൽ ഷെട്ടി, ഫാസിൽ എന്നിവരാണ് മറ്റു താരങ്ങൾ.

ഷൂട്ടിംഗ്‌ പൂർത്തിയായെങ്കിലും വലിയ തോതിൽ ഗ്രാഫിക്സ്‌ വർക്ക്‌ ആവശ്യമുള്ള ചിത്രമെന്ന നിലക്ക്‌ ഗ്രാഫിക്സ്‌ വർക്കുകൾ പൂർത്തീകരിച്ചതിന് ശേഷമായിരിക്കും ചിത്രത്തിന്റെ റിലീസ്‌. ഈ വർഷം അവസാനമോ അടുത്ത വർഷമോ ആകും റിലീസ്‌ എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ പിരിയോഡിക്‌ ഇതിഹാസ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments