ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കാനൊരുങ്ങി പൃഥ്വിരാജിന്റെ കാളിയൻ; പ്രീ പ്രൊഡക്ഷൻ വർക്കുകൾ അവാസനഘട്ടത്തിൽ

പ്രഖ്യാപനം നടന്ന നാൾ മുതൽ ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ ചിത്രം കാളിയൻ ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുമെന്ന് വാർത്തകൾ. നിലവിൽ ആടുജീവിതത്തിന് വേണ്ടി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന പൃഥ്വിരാജ്‌ ഈ വർഷം മാർച്ചിൽ ആടുജീവിതത്തിന്റെ അവസാന ഘട്ട ചിത്രീകരണത്തിൽ ജോയിൻ ചെയ്യും. തുടർന്ന് 6-7 മാസത്തോളം താരം ഈയൊരു സിനിമയുടെ ഭാഗം മാത്രമായിരിക്കും. ഇത്‌ കഴിഞ്ഞ്‌ ആയിരിക്കും കാളിയൻ ചിത്രീകരണം നടക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്‌.

പൃഥ്വിരാജും കാളിയന്റെ മറ്റു അണിയറ പ്രവർത്തകരും കഴിഞ്ഞ ദിവസം അവസാനഘട്ട ചർച്ച നടത്തുകയുണ്ടായി. ചിത്രത്തിന്റെ അവസാനഘട്ട പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ എറണാകുളത്ത്‌ നടന്നുവരികയാണ്. കാളിയന്റെ കാസ്റ്റിംഗ്‌ കോൾ തുടങ്ങിയ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മാജിക്‌ മൂൺസ്‌ പ്രൊഡക്ഷൻസ്‌ അറിയിച്ചു‌. മാജിക്‌ മൂൺസ്‌ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ ഒന്നടങ്കം. നവാഗതനായ എസ്‌ മഹേഷ്‌ ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത്‌. മാജിക്ക്‌ മൂൺസ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ്‌ ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌ സുജിത്‌ വാസുദേവ്‌ ആണ്. ബി.ടി അനിൽ കുമാർ ആണ് തിരക്കഥ രചിക്കുന്നത്‌. കമ്മാര സംഭവം എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ്‌ കരസ്ഥമാക്കിയ ബംഗ്ലൻ ആണ് ചിത്രത്തിന്റെ ആർട്ട്‌ വർക്കുകൾ ഒരുക്കുന്നത്‌. ലൂസിഫറിന് വേണ്ടി വസ്ത്രാലങ്കാരം നിർവഹിച്ച സുജിത്‌ ആണ് കാളിയന്റെയും കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്നത്‌.

നിലവിൽ ആടുജീവിതത്തിന് വേണ്ടി ശരീരഭാരം കുറച്ചുകൊണ്ടിരിക്കുന്ന പൃഥ്വി ഇപ്പോൾ ഉള്ളതിനേക്കാൾ ഇനിയും ഒരുപാട്‌ മെലിയേണ്ടതായിട്ടുണ്ട്‌. ഇത്‌ കഴിഞ്ഞ്‌ കാളിയന് വേണ്ടി വീണ്ടും ഫിറ്റ്‌ ബോഡി ആയി ശരീരം രൂപപ്പെടുത്തി എടുക്കേണ്ടതായിട്ടും വരും. ഇങ്ങനെ വന്നാൽ, മലയാള സിനിമയിലെ ഏറ്റവും വലിയ രൂപമാറ്റങ്ങൾക്ക്‌ ആകും ഈ വർഷം സാക്ഷ്യം വഹിക്കുക. കാത്തിരിക്കാം നമുക്ക്‌!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x