സംഘട്ടന രംഗത്തിനിടെ അജിത്തിന് പരിക്ക്; ‘വലിമൈ’ ചിത്രീകരണം നിര്‍ത്തിവച്ചു.

തമിഴ് സൂപ്പര്‍ താരം തല അജിത്തിന് ഷൂട്ടിംഗിനിടെ പരിക്കു പറ്റിയതായി വിവരം. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമായ് വലിമൈയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ യാണ് അപകടം നടന്നത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കുണ്ടായത്.

ഇതേ തുടര്‍ന്ന് ഹൈദരബാദില്‍ നടക്കുകയായിരുന്ന ചിത്രീകരണം നിര്‍ത്തുകയും ഒരു മാസത്തേക്ക് നീട്ടിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ചിത്രത്തിന്റെ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ താരം അപകടത്തില്‍ പെട്ടിരുന്നു.

എച്ച് വിനോദാണ് വലിമൈയുടെ സംവിധായകന്‍. നേര്‍കൊണ്ട പാവൈ എന്ന ചിത്രത്തിനുശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.