2009-ൽ ഓസ്കാർ അവാർഡ് ഇന്ത്യയിലേക്ക് കൊണ്ട് വന്ന മലയാളിയും, ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ സൗണ്ട് ഡിസൈനറും ആയ റസൂൽ പൂക്കുട്ടി സംവിധാനത്തിനൊരുങ്ങുന്നു. സർപ്പകൾ എന്നു പേരിട്ടിരിക്കുന്ന ഹിന്ദി ചിത്രമായിരിക്കും റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്നത്.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി നിരവധി പേർ വർക്ക് ചെയ്യുന്ന ചിത്രത്തിന് തൂലിക ചലിപ്പിക്കുന്നത് രംഗ് ദെ ബസന്തി, ഡൽഹി 6 തുടങ്ങിയ ചിത്രങ്ങൾക്ക് കഥ ഒരുക്കിയ കമലേഷ് പാണ്ഡേ ആയിരിക്കും. റസൂൽ തന്നെ ഒരു ഇംഗ്ലീഷ് നിർമാണ കമ്പനിയോടൊപ്പം ചേർന്ന് ചിത്രം നിർമിക്കും. അടുത്ത വർഷം ചിത്രം എത്തുമെന്നാണ് ഇത് വരെയുള്ള വിവരങ്ങൾ.
Subscribe
Login
0 Comments
Oldest



