വാത്സല്യത്തിൽ മമ്മൂട്ടി വില്ലനെന്ന് റീമ കല്ലിങ്കൽ; കമന്റിന് മറുപടിയുമായി യുവാവ്

പുതിയ തലമുറ പലപ്പോഴും പഴയ സിനിമകളെ പല രീതിയിലാണ് വിമർശിക്കുന്നത്. വാത്സല്യം ചിത്രത്തെ പറ്റിയുള്ള റീമ കല്ലിങ്കലിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാകുന്നത്. മമ്മൂട്ടിയെ നായകനാക്കി കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത ചിത്രമാണ് വാത്സല്യം. കുടുംബപ്രേക്ഷകരുടെ
പ്രിയ ചിത്രമായിരുന്നു ഇത്. വര്‍ഷമെത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു ചിത്രം തന്നെയാണിത്. സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടികാട്ടി പലരും രംഗത്ത് വന്നിരുന്നു. സിനിമാ ഗ്രൂപ്പുകളില്‍ ഇതുസംബന്ധിച്ച്‌ നിരവധി ചര്‍ച്ചകളും നടക്കാറുണ്ട്. മേലേടത്ത് രാഘവന്‍ നായര്‍ എന്ന കഥാപാത്രത്തെ നായകനാക്കിയും രാഘവന്‍ നായരുടെ സഹോദരന്റെ (സിദ്ധിഖിന്റെ) ഭാര്യക്ക് നെഗറ്റിവ് ഷെയ്ഡുമാണ് ചിത്രത്തിൽ നല്‍കിയിരിക്കുന്നത്.

കാലം മാറുമ്പോൾ ഇത് തിരുത്തി എഴുതുകയാണ്. ചർച്ചയുടെ പാതയും വേറെ തന്നെയാണ്. സിനിമ ഇറങ്ങിയ കാലത്ത് നായകന്‍ മമ്മൂട്ടിയും വില്ലത്തി അനുജന്റെ ഭാര്യയുമായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ കഴിയുമ്പോൾ മമ്മൂട്ടി വില്ലനും സഹോദരന്റെ ഭാര്യ നായികയുമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. മമ്മൂട്ടി കഥാപാത്രത്തെ ട്രോളി പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ ചളു യൂണിയനില്‍ വന്ന ട്രോള്‍ പങ്കുവെച്ച്‌ നടി റിമ കല്ലിങ്കലും രംഗത്ത് എത്തിയിരിക്കുകയാണ്.

1993 ല്‍ നിന്ന് 2021 ലേക്ക് വരുമ്പോൾ വാത്സല്യത്തില്‍ മമ്മൂട്ടിയുടെ മേലേടത്ത് രാഘവന്‍നായരാണ് വില്ലനെന്ന് റിമ ഫേസ്‌ബുക്കില്‍ പങ്കുവെച്ചു. ഇതാണ് ഇപ്പോഴത്തെ മാറ്റമെന്നും റിമ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനു താഴെ റിമയെ അനുകൂലിക്കുന്നവരും വിമര്‍ശിക്കുന്നവരുമുണ്ട്. സിനിമകളിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ രംഗത്ത് വരുന്ന റിമയെ അവരുടെ തന്നെ സിനിമയായ ഹാപ്പി ഹസ്ബന്റ്സ് എന്ന ചിത്രത്തിലെ കഥാപാത്ര ഓര്‍മപ്പെടുത്തിയാണ് ചിലര്‍ മറുപടി നല്‍കുന്നത്. ‘നല്ല രീതിയില്‍ പോയ കുടുംബം കുട്ടിച്ചോറാക്കിയ സെച്ചിടെ ഈ കഥാപാത്രത്തെയും സ്ത്രീ സ്വാതന്ത്രം എന്ന് പറഞ്ഞ് വെള്ളപൂശി നാളെ നായിക ആക്കുമോ’? എന്നാണു ഇതിനു കമന്റായി ഒരു യുവാവ് ഇട്ടത്. നടിയുടെ പോസ്റ്റും ഇതിനു താഴെ വന്നിരിക്കുന്ന കമന്റും സോഷ്യല്‍ മീഡിയകളില്‍ ഇപ്പോൾ വൈറലാവുകയാണ്.

facebook volgers kopen

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...