വിവാഹ മോചനം ഒരു കുറ്റമല്ല; പക്ഷെ വീണ്ടും വിവാഹത്തെക്കുറിച്ച് ചിന്തിക്കാനില്ലെന്ന് റിമി ടോമി

ഗായികയായി മാത്രമല്ല മികച്ച അവതാരികയായും നടിയായുമെല്ലാം തിളങ്ങിയ താരമാണ് റിമി ടോമി. വേദികളിൽ ഏറെ പ്രസരിപ്പോടെ എത്തുന്ന റിമി ജീവിതത്തിലും ഉത്സാഹവതിയാണ്. എന്നാൽ താരത്തിന്റെ വിവാഹ ജീവിതം അത്ര വിജയകരമായിരുന്നില്ല. ഭർത്താവ് റോയിസുമായി അടുത്തിടെയാണ് താരം വേർ പിരിഞ്ഞത്. ഇപ്പോഴിതാ റിമി ടോമി തന്റെ ജീവിതത്തെ കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ്.

വിവാഹ സങ്കൽപങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിൽ ഏറെ മാറ്റം വന്നിരിക്കുന്നുവെന്നാണ് റിമി പറയുന്നത്. വിവാഹമോചനം ആരുടെയും കുറ്റമല്ലെന്നും എന്നാൽ വീണ്ടുമൊരു വിവാഹത്തെ കുറിച്ച്‌ ചിന്തിക്കുന്നില്ലെന്നും അവർ പറഞ്ഞു. , ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമി വെളിപ്പെടുത്തി.

നിലവില്‍ മറ്റൊരു വിവാഹത്തെ കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കുന്നില്ല റിമി ടോമി വ്യക്തമാക്കി. റിമി ടോമിയും റോയ്സും തമ്മില്‍ വിവാഹിതരാകുന്നത് 2008- ലാണ്. തുടര്‍ന്ന് 2019-ലാണ് ഇരുവരുടെയും സമ്മതപ്രകാരം വിവാഹ മോചിതരായത്. ഫോട്ടോ ഷൂട്ടും ​ഗാനങ്ങളുമായി ജീവിതം ഏറെ ആസ്വദിക്കുകയാണ് റിമിയിപ്പോള്‍.