കണ്ണൂർ ഉള്ള 2 വയസ്സുകാരി മുതൽ ആസ്‌ട്രേലിയക്കാരൻ വരെ ; 6 മിനിറ്റ് ദൈർഘ്യമുള്ള ഒരു ലോക്ക് ഡൗൺ പരീക്ഷണം

ഒരു ഫോൺ കയ്യിൽ ഉണ്ടെങ്കിൽ ലോകം നമ്മുടെ കയ്യിലാണെന്ന് പറയാറുണ്ട്. അതുപോലെ ഒരു പരീക്ഷണം ആണ് ഈ ലോക്ക്ഡൗൺ കാലത്ത് കുറച്ച് ആളുകൾ ഒരുക്കിയിരിക്കുന്നത്. കണ്ണൂർ ഉള്ള 2 വയസ്സുകാരി ശ്രിയ മോൾ മുതൽ ആസ്‌ട്രേലിയയിൽ ഉള്ള ആൻഡ്രെസിനെ വരെ ഒരു ഷോർട് ഫിലിമിലൂടെ ഒന്നിപ്പിച്ചത് ഒരു ഫോൺ മാത്രമാണ്. ഈ ലോക്ക്ഡൗൺ കാലത്ത് പല സ്ഥലങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളെ പരസ്പരം അറിയാതെ അഭിനയിപ്പിച്ച് പൂർത്തിയാക്കിയ ഒരു പരീക്ഷണം മാത്രമാണ് ‘റിംഗ്’ എന്ന് പേരിട്ടിരിക്കുന്ന 6 മിനിട്ടോളാം ദൈർഘ്യമുള്ള ഈ ചിത്രം. ലതീഷ് പലയാട് ആണ് സംവിധാനവും രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.

instagram likes kopen