എങ്ങും ഹൗസ്ഫുൾ ഷോകൾ; ഉയർത്തെഴുന്നേറ്റ്‌ കാവൽ മാലാഖ !!

ഹനീഫ്‌ അദേനി സംവിധാനം ചെയ്ത്‌ നിവിൻ പോളി പ്രധാന കഥാപാത്രമായി എത്തിയ മിഖായേൽ കഴിഞ്ഞ ആഴ്ചയിലാണ് തിയേറ്ററിൽ എത്തിയത്‌. ഈ വർഷത്തെ ഏറ്റവും മികച്ച ഓപണിംഗ്‌ കളക്ഷൻ എന്ന ഖ്യാതി നേടിയ ചിത്രം 4 ദിവസം കൊണ്ട്‌ ആഗോള തലത്തിൽ 10 കോടി രൂപ ഗ്രോസ്‌ കളക്ഷനും നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ ആദ്യദിനം തൊട്ട്‌ ചിത്രത്തിന് നേരെയുള്ള മനപ്പൂർവ്വം ഉണ്ടായ ആക്രമണത്തിലും അടിപതറാതെ മിഖായേൽ ഉയർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിലായി നാം കണ്ടു കൊണ്ടിരിക്കുന്നത്‌

ഇന്ന് കേരളത്തിൽ ഒട്ടുമിക്കയിടങ്ങളിലും ഹൗസ്ഫുൾ ഷോകൾ റിപ്പോർട്ട്‌ ചെയ്ത ചിത്രം മികച്ച സിംഗിൾ ഡേ കളക്ഷൻ കുറിക്കുമെന്നാണ് കരുതുന്നത്‌.

കേരളത്തിന് പുറമെ ഗൾഫ്‌ നാടുകളിലും ഇന്ത്യക്ക്‌ പുറത്തുള്ള സംസ്ഥാനങ്ങളിലും ചിത്രം മികച്ച രീതിയിൽ ആണ് മുന്നേറുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments