നവാഗത സംവിധായകൻ നിധിൻ തോമസ് കുരിശിങ്കലിന്റെ റഷ്യയുടെ ആദ്യ ടീസറെത്തി. തന്റെ ആദ്യ ചിത്ര മായ റഷ്യയുടെ രചനയും നിധിൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ നടനും സംവിധായകനുമായ രൂപേഷ് പീതാംബരനാണ് പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്.സിനിമാട്ടോഗ്രഫി കൈകാര്യം ചെയ്യുന്നത് സൈനുല്‍ ആബിദ്. പ്രമോദ് ഓടായാഞ്ചൽ എഡിറ്റിങ് നിർവഹിക്കുന്നു.
രൂപേഷ് പീതാംബരന്‍ , ഗോവന്‍ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ രാഖി കിഷോര്‍, പാര്‍വ്വതി, ഗോപിക അനില്‍, ആര്യ മണികണ്ഠന്‍, മെഹറലി പൊയ്‌ലുങ്ങല്‍ ഇസ്മയില്‍, കോറിയോഗ്രാഫര്‍ ശ്രീജിത്ത്, പ്രശസ്ത മോഡലായ അരുണ്‍ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കുലു മിന ഫിലിംസിന്റെ ബാനറില്‍ മെഹറലി പൊയ്‌ലുങ്ങള്‍ ഇസ്മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ രൂപത്തിലാണ് റഷ്യ എത്തുന്നത്.



