റോഷൻ ബഷീർ നായകനായെത്തുന്ന ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ റിലീസായി

ദൃശ്യം ഫെയിം റോഷൻ ബഷീർ നായകനായെത്തുന്ന ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ എന്ന ചിത്രം റിലീസായി. സിനിയ, ഹൈ ഹോപ്‍സ് ഉൾപ്പടെ പ്രമുഖ ഒമ്പത് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റിലീസായത്. ബിജോയ് പി.ഐ ആണ് ചിത്രം സംവിധാനം ചെയ്‍തത്.

ദൃശ്യത്തിന് ശേഷം റോഷന്റെ അടുത്ത പ്രധാന റിലീസ് ചിത്രം ആണ് വിൻസെന്റ് ആൻഡ് ദി പോപ്പ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്‍തിരിക്കുന്നത് അഖിൽ ഗീതാനന്ദ് ആണ്. സഞ്‍ജീവ് കൃഷ്‍ണൻ പശ്ചാത്തല സംഗീതവും കിരൺ വിജയ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. വാണിമഹൽ ക്രീയേഷൻസ്​ ആണ് നിർമ്മാണം.

റിവഞ്ച് ത്രില്ലെർ ജോണറിൽ ഒരുക്കിയ ഈ കഥയിൽ വിൻസെൻറ്​ എന്ന ഹിറ്റ്മാൻ ത​െൻറ ജീവിതത്തിലെ നിർണായകമായ ഒരു യാത്രവേളയിൽ കണ്ടുമുട്ടുന്ന ഹോജ എന്ന ടാക്സി ഡ്രൈവറുമായി സംഭാഷണത്തിൽ ഏർപ്പെടുകയും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമായി കഥ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു.

വിൻസെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോർത്തിണക്കിയാണ് സിനിമ. നവാഗതനായ റിയാസ് അബ്ദുൽറഹിം ടാക്സി ഡ്രൈവറായ ഹോജയെ അവതരിപ്പിക്കുന്നത്. തിരക്കഥയെഴുതിയിരിക്കുന്നതും ബിജോയ് പി.ഐ ആണ്.