അങ്കമാലി ഡയറീസ് എന്ന ഒരൊറ്റ ചിത്രം കൊണ്ട് സൗത്ത് ഇന്ത്യ മുഴുവൻ കീഴടക്കിയ ആന്റണി വർഗീസ് എന്ന പെപ്പെ ഇനി തമിഴിലേക്ക്. മാനഗരം ഒരുക്കിയ ലോകേഷ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിലാണ് പെപ്പെ അഭിനയിക്കുന്നത്. ഗാംഗ്സ്റ്റർ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ബിജിൽ കഴിഞ്ഞ് ആകും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ഈ ചിത്രത്തിലേക്ക് ആണ് ഇപ്പോൾ മലയാളികളുടെ സ്വന്തം പെപ്പെയും ഉള്ളതായി വാർത്തകൾ വരുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടേതായി വരുന്ന ജെല്ലിക്കെട്ട്, ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്നിവയാണ് ആന്റണിയുടേതായി ഇനി പുറത്തു വരാനിരിക്കുന്ന മലയാള ചിത്രങ്ങൾ.



