ഒടിയനെതിരെ വിമർശനം ഉന്നയിച്ച്‌ ശബരിനാഥ്‌ MLA..!!

റിലീസ്‌ ദിവസം മുതൽ വിമർശനങ്ങൾ കൊണ്ടും ട്രോളുകൾ കൊണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായ സിനിമയാണ് ഒടിയൻ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത്‌ മോഹൻലാൽ പ്രധാന കഥാപാത്രമായ ചിത്രത്തിന് നേരെ പലതരത്തിലുള്ള വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്‌. ഇപ്പോഴിതാ MLA ശബരിനാഥ്‌ ആണ് ചിത്രത്തിന് നേരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്‌. പരിയേരും പെരുമാൾ, സൈറത്ത്‌ പോലുള്ള തമിഴ്‌, മറാഠി ചിത്രങ്ങൾ ജാതി, വർണ്ണ വിവേചനത്തിനെതിരെ സംസാരിക്കുമ്പോൾ നമ്മൾ മലയാള സിനിമ ഇപ്പോഴും അതിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്‌.

പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ചിത്രത്തെ പറ്റി ഇത്തരമൊരു അഭിപ്രായം പങ്കു വച്ചത്. ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രം വില്ലൻ കഥാപാത്രം അവതരിപ്പിച്ച പ്രകാശ്‌ രാജിനെതിരെ വർണ്ണ വിവേചന പരമായ രീതിയിൽ സംസാരിച്ചത്‌ ആണ് MLA ചൂണ്ടിക്കാട്ടുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x