ദുൽഖറിന് ആശംസകളുമായി സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ

മലയാള സിനിമയുടെ കുഞ്ഞിക്കക്ക്‌ ആശംസകളുമായി സാക്ഷാൽ ക്രിക്കറ്റ്‌ ദൈവം സച്ചിൻ ടെണ്ടുൽക്കർ. ദി സോയ ഫാക്ടർ എന്ന ദുൽഖർ നായകനാകുന്ന ഹിന്ദി ചിത്രത്തിന് ആണ് സച്ചിൻ ആശംസ നേർന്നത്‌. ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോഴാണ് കണ്ടതെന്നും എന്റെ അടുത്ത സുഹൃത്ത്‌ അനിൽ കപൂറിന്റെ മകൾ സോനം കപൂറിനും ദുൽഖറിനും ആശംസ നേരുന്നു എന്ന് സച്ചിൻ തന്റെ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ കരൺ ജോഹർ ഉൾപ്പെടെ പല പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ട്രെയ്‌ലറിന് ആശംസയുമായി വന്നിരുന്നു. സച്ചിന്റെ ട്വീറ്റിന് നന്ദി അറിയിച്ചുകൊണ്ട്‌ ദുൽഖറും മറുപടി ഇട്ടിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments