നടിയുടെ ഫോട്ടോ പ്രചരിപ്പിച്ചതായി പരാതി; പരാതി നൽകി സാധിക വേണുഗോപാൽ

വ്യത്യസ്തവും ഗ്ലാമറസും ആയിട്ടുള്ള നിരവധി ഫോട്ടോസുകൾ ദിവസേന നമ്മൾ കാണുന്നതാണ്. താരങ്ങൾ ഇത്തരം ഫോട്ടോസ് എടുക്കുമ്പോൾ അത് താൻ കണ്ടതിന് ശേഷം മാത്രമേ മറ്റു ഇടങ്ങളിൽ പങ്കു വയ്ക്കാവൂ എന്നൊരു കാര്യം കൂടി പറയും. ക്യാമറക്കണ്ണുകളിൽ കൂടി കാണുന്നത് എങ്ങനെ എന്നറിയാത്ത താരങ്ങളോട് ആ ഉത്തരവാദിത്വം കാട്ടുന്നത് ഫോട്ടോ ഗ്രാഫറുടെ കടമ കൂടിയാണ്.

എക്സ്‌ക്ലൂസീവ്‌ ലേബലുകൾ ഉള്ള ഫോട്ടോസ് താരങ്ങളുടെ അനുവാദം കൂടാതെ സോഷ്യൽ മീഡിയകളിൽ വരുന്നത് ഇന്നൊരു സാധാരണ കാഴ്ചയും അല്ല. പക്ഷെ അതിനെതിരെ ശക്തമായി തന്നെ പ്രതികരിച്ചിരിക്കുകയാണ് നടി സാധിക വേണുഗോപാൽ. നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ ഫോട്ടോസ് എടുത്തതിന് ശേഷം ബാക്കി എഡിറ്റിംഗ് വർക്ക് തീർത്തു തന്നെ കാണിച്ചു കഴിഞ്ഞു അപ്ലോഡിങ് പരിപാടികൾ നടത്താം എന്നായിരുന്നു എങ്കിലും ഫോട്ടോഗ്രാഫർ ആ കരാർ ലംഘിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വന്ന ഫോട്ടോസ് തന്റേത് ആണെങ്കിലും അവ താൻ കാണാതെ, അഭിപ്രായം പറയാതെ അതിനു മുന്നേ തന്നെ പൈസ വാങ്ങി മറ്റു ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയതാണ് എന്നാണ് നടി പറയുന്നത്. കൊച്ചി സിറ്റി പോലീസിൽ ഇതിനെതിരെ പരാതിയും നടി നൽകിയിട്ടുണ്ട്. അൽത്താഫ്, ഫൈസൽ എന്നിവർക്ക് എതിരെയാണ് നടി സമർപ്പിച്ച പരാതിയിൽ കേസ് എടുത്തിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x