സിനിമ ടെലിവിഷൻ മോഡലിംഗ് തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള കലാകാരി ആണ് സാധിക വേണുഗോപാൽ. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറയ താരം.പിന്നീട് ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ബിഗ് സ്ക്രീനിലും ചുവട് വയ്ക്കുകയായിരുന്നു.സിനിമ, സീരിയല്‍ പോലെ തന്നെ ഹ്രസ്വചിത്രങ്ങളിലും സജീവമാണ് താരം.
ഒട്ടനവധി ഷോർട് ഫിലിംസും ആൽബംസും ചെയ്തിട്ടുണ്ട്. ഇപ്പോളിതാ ആദ്യമായി സംവിധായികയാകുന്നു. ‘ലഗാവ് കെ ദാഗെ’ എന്ന ഗാനത്തിന്റെ ഗോപിക പാടിയ കവർ വേർഷൻ വീഡിയോ ആയി അവതരിപ്പിക്കുകയാണ്. ആദി ഷാൻ ആണ് സാധികക്കൊപ്പം ഇതിൽ അഭിനയിച്ചിരിക്കുന്നത്. വീഡിയോ പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, ആന്റണി വർഗീസ്, അജു വർഗീസ്, ചന്ദുനാഥ്, ബദ്രിനാദ്, മുന്ന സൈമൺ, അനീഷ് ജി മേനോൻ, ബാദുഷ എന്നിവർ ചേർന്ന് ഓൺലൈൻ റിലീസ് ചെയ്തു.

മിഥുൻ ബോസിന്റെ ബോസ് മീഡിയ പ്രൊഡക്ഷൻസും സാധികയുടെ പുതിയ നിർമാണ സംരംഭമായ ക്രിയ മൂവി മേക്കേഴ്സും ചേർന്നാണ് നിർമാണം. അപ്പു ആണ് ക്യാമറ.



