ആരുടെ കൂടെ അഭിനയിക്കാനാണ് ഏറെ ആഗ്രഹം; ഏറെ പ്രതീക്ഷയോടെ സായ് പല്ലവിയുടെ മറുപടി

ചമയങ്ങളില്ലാത്ത മുഖവും, സ്വതസിദ്ധമായ ചിരിയും കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരെ കീഴടക്കിയ താരമാണ് സായ് പല്ലവി. പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി തിളങ്ങുന്നതാരമായി മാറി.

സോഷ്യല്‍ മീഡിയയില്‍ അത്രയധികം സജീവമല്ല സായ് പല്ലവി. സിനിമ വിശേഷങ്ങള്‍ മാത്രമാണ് നടി കൂടുതലായും പങ്കുവെയ്ക്കുക. ഇപ്പോഴിത ഒരു സിനിമാ സ്വപ്നം പങ്കുവെയ്ക്കുകയാണ് നടി. സൂം ടീവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാധുരി ദീക്ഷിത്, സജ്ഞയ് ലീല ബന്‍സാലി, ഐശ്വരാറായ് എന്നിവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ചാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ആരുടെ കൂടെ അഭിനയിക്കാനാണ് ഏറ്റവും ആഗ്രഹിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. അവര്‍ക്കൊപ്പം അഭിനയിക്കണമെന്ന് എപ്പോഴൊക്കെയോ ആഗ്രഹിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു.