ദളപതി വിജയിയുടെ സൂപ്പർഹിറ്റ് സിനിമ ‘ മാസ്റ്റര്‍’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ. ടൈറ്റില്‍ റോളില്‍ സല്‍മാന്‍ ഖാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിജയ് അവതരിപ്പിച്ച പ്രൊഫസര്‍ കഥാപാത്രം ചെയ്യാന്‍ സല്‍മാന്‍ സമ്മതം മൂളിയതായാണ് സൂചനകൾ. അടുത്തമാസം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. വിജയ് സേതുപതി അവതരിപ്പിച്ച ഭവാനി എന്ന കഥാപാത്രം ആരാകും ചെയ്യുക എന്ന ആകാംഷയാണ് ബാക്കി.

നിര്‍മ്മാതാക്കള്‍ അദ്ദേഹത്തെ നേരില്‍ കണ്ട് സ്‌ക്രിപ്റ്റില്‍ വരുത്തിയ മാറ്റങ്ങള, ഷൂട്ടിംഗ് തീയതി, സംവിധായകന്‍, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ച് നടനുമായി ചർച്ച ചെയ്ത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനുവരി 13 ന് റിലീസ് ചെയ്ത മാസ്റ്റര്‍ തിയേറ്ററുകളില്‍നിന്ന് 200 കോടിക്കു മുകളില്‍ കളക്ഷൻ നേടി എന്നാണ് അനൗദ്യോഗിക വിവരം. മാസ്റ്ററുടെ സ്ട്രീമിംഗ് അവകാശത്തിനായി ആമസോണ്‍ പ്രൈം 36 കോടി രൂപ നല്‍കിയിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
twitter volgers kopen


